May 18, 2026

കേരള സ്റ്റേറ്റ്ബാർബർ ബ്യൂട്ടീഷൻ വർക്കേർസ് യൂണിയൻ (കെ . എസ് . ബി . യൂ ) വയനാട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു

0
GridArt_20220518_0824225862.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: കേരള സ്റ്റേറ്റ്ബാർബർ ബ്യൂട്ടീഷൻ വർക്കേർസ് യൂണിയൻ (കെ . എസ് . ബി . യൂ  ) വയനാട് ജില്ലയിൽ നിലവിൽ വന്നു. സുൽത്താൻ ബത്തേരിയിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ സി ഐ ടി യൂ ബത്തേരി ഏറിയാ സെക്രട്ടറി പി കെ രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ടി.ടി. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റി അംഗം പി ജംഷീദ്, സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. കെ സദു സ്വാഗതവും സന്തോഷ്കുമാർ, നന്ദിയും പറഞ്ഞു.
സജി കെ എം, അയ്യപ്പൻ, മുബാറക്ക്അലി, മുഹമ്മദ് കാക്കവയൽ, പ്രവീൺ ബത്തേരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സധു കെ കെ (പ്രസിഡണ്ട്), കുഞ്ഞാൻ എം,
നിർഷാദ് കൽപറ്റ
(വൈസ് പ്രസിഡണ്ട് മാർ),ടി.ടി.കുഞ്ഞുമുഹമ്മദ്,(സെക്രട്ടറി)
സന്തോഷ്, മുബാറക്ക്അലി
(ജോ. സെക്രട്ടറിമാർ)
പി.ജംഷീദ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *