May 18, 2026

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപെടുത്തി ; ഭർത്താവിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും

0
GridArt_20220518_1052562372.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെല്ലൂര്‍: ഭാര്യയെ  കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വയനാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് രാജകുമാര ജീവപര്യന്തം തടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഭാര്യ സുഹറ (39) യെ ആണ് ഭർത്താവ് കാഞ്ഞായി  മജീദ് കഴുത്ത് ഞെരിച്ചു കൊലപെടുത്തിയത്.മാനസികരോഗിയായി ഭാര്യയെ ചിത്രീകരിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞ് കേസില്‍ നിന്നും രക്ഷപ്പെടാനാണ് പ്രതി ശ്രമിച്ചത്. മറ്റൊരു വിവാഹം കഴിക്കുന്നതിനായി ഭാര്യയെ മാനസിക രോഗിയായി മാറ്റാനും മറ്റുമായി മന്ത്രവാദം അടക്കമുള്ള പ്രവൃത്തികള്‍ പ്രതി ചെയ്തിരുന്നതായി കേസില്‍ വെളിപ്പെട്ടിട്ടുണ്ട്. സമൂഹത്തിനാകെ മാതൃകയാകുന്ന രീതിയില്‍ ഇപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഉതകുന്ന രീതിയിലുള്ള ശക്തമായ വിധി പ്രസ്താവമാണ് കോടതി നടത്തിയിട്ടുള്ളത്.
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്നതിനുള്ള പ്രത്യേക കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കോടതി അയച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.അഭിലാഷ് ജോസഫ് ഹാജരായി.കേസ്സ്  അന്വേഷണം നടത്തി ചാര്‍ജ്ജ് ഷീറ്റ് ഫയല്‍ ചെയ്തത് അന്നത്തെ മീനങ്ങാടി സിഐ ആയിരുന്ന എം,വി പളനിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *