May 18, 2026

അധ്യാപക സംസ്ഥാന കലോത്സവം ജില്ലയ്ക്ക് മികച്ച നേട്ടം

0
GridArt_20220518_1044508452.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : അധ്യാപക കലോത്സവം ജില്ലയ്ക്ക് മികച്ച നേട്ടം

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ.) അധ്യാപകർക്കായി കോഴിക്കോട് വെച്ച് സംഘടിപ്പിച്ച സംസ്ഥാന കലോത്സവത്തിൽ വയനാടിന് മികച്ച നേട്ടം.മാർഗ്ഗംകളിയിൽ ഒന്നാം സ്ഥാനവും, ഒപ്പനയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മാനന്തവാടി ഗവ.എച്ച്.എസ്.എസ്സിലെ എം.സഹദേവൻ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടി.തലപ്പുഴ എച്ച്.എസ് .എസിലെ സചിത്രൻ പേരാമ്പ്ര കാർട്ടൂണിൽ മൂന്നാം സ്ഥാനം നേടി. നാടൻപാട്ട് മത്സരത്തിൽ പനവല്ലി ജി.എൽ.പി.യിലെ ജയരാജൻ മാസ്റ്റർ എ ഗ്രേഡും, മോണോ ആക്ട് സ്ത്രീകളുടെ വിഭാഗത്തിൽ വാരാമ്പറ്റ ജി.എച്ച്.എസിലെ പ്രിയങ്ക ടീച്ചർ എ ഗ്രേഡ് നേടി.തിരുവാതിര മത്സരത്തിൽ എ ഗ്രേഡ് നേടി. സംസ്ഥാനത്ത് 54 പോയൻ്റുകളുമായി ജില്ല അഞ്ചാം സ്ഥാനം നേടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *