April 24, 2026

അഡ്വ : ടോമിയുടെ മരണത്തിൽ പ്രതിഷേധിച്ച് പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിലെ സമരം അവസാനിച്ചു

0
GridArt_20220518_1646575452.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപള്ളി : പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ എൽഡിഎഫ് കർഷക സമര സമിതി നടത്തിയ അനിശ്ചിത കാല സമരം താൽക്കാലികമായി അവസാനിച്ചു. 14 ദിവസത്തിനകം സമരസമിതി ഉന്നയിച്ച ഡിമാന്റ് അനുഭാവപൂർവം പരിഗണിക്കാമെന്ന് ബാങ്ക് മാനേജ്മെന്റ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ജീവനൊടുക്കിയ അഭിഭാഷകന്റെ കടബാധ്യത എഴുതി താളളുക, ആശ്രിത ജോലി നൽകുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. റീജണൽ മാനേജർ ഈശ്വരനുമായി സി പി എം ജില്ല സെക്രട്ടറി പി ഗഗാറിൻ, സമരസമിതി ഭാരവാഹികളായ എ വി ജയൻ , ടി.ബി സുരേഷ്, എം എസ് സുരേഷ്, പ്രകാശ് ഗഗാറിൻ, ബാബു, എസ് ജി സുകുമാരൻ , ബെന്നി കുറുമ്പാലക്കാട്ട്, ഏ.ജെ കുര്യൻ , ബിന്ദു പ്രകാശ് രുഗ്മിണി സുബ്രമണ്യൻ, മുഹമ്മദ് ഷാഫി, എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *