April 24, 2026

താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം

0
GridArt_20220518_1651086212.jpg
By ന്യൂസ് വയനാട് ബ്യൂറോ
താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ 2022-23 അധ്യായന വര്‍ഷത്തേക്ക് മലയാളം, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ്, ബിസിനസ്സ് മാനേജ്‌മെന്റ്, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഇലക്ട്രോണിക്‌സ് വിഷത്തില്‍ മേയ് 24 നും മാത്തമാറ്റിക്‌സിലും മലയാളത്തിലും മേയ് 26 നും ബിസിനസ്സ് മാനേജ്‌മെന്റ്, കോമേഴ്സ് മേയ് 27 നും അഭിമുഖം നടക്കും. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് gctanur.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0494 2582800.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *