October 8, 2024

എം ഡി എം എ ലഹരി വസ്തുവുമായി യുവാവ് പിടിയിൽ

0
Gridart 20220518 2124155212.jpg
തൊണ്ടർനാട് : തൊണ്ടർനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രാംജിത്ത് പി ജി യും സംഘവും കടയിങ്കൽ എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിരോധിത രാസ ലഹരി മരുന്നായ എം ഡി എം എ യുമായി യുവാവിനെ പിടികൂടി. തൊണ്ടർനാട് നിരവിൽപ്പുഴ സ്വദേശിയായ വേഴപ്പറമ്പിൽ വീട്ടിൽ ആഷിൻ ഷാ അബ്രഹാം (21) എന്നയാളാണ് പോലീസ് പിടിയിലായത്. പ്രതിയിൽ നിന്നും കെ എൽ 72 ബി 8172 മോട്ടോർ സൈക്കിളും പിടിച്ചെടുത്തിട്ടുണ്ട്. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ സി പി ഒ മാരായ ശ്രീനാഥ്, യൂനുസ്, ദിനേശ് കുമാർ, ചന്ദ്രകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *