May 19, 2026

യാത്രാക്ലേശം പരിഹരിക്കണം” : യൂത്ത് കോൺഗ്രസ്

0
GridArt_20220520_1156298062.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാളാട്: വിമല നഗർ – കുളത്താട-വാളാട് -പേരിയ – റോഡ് നിർമാണം നാട്ടുകാർക്ക് ദുരിതമാകുന്നു. പ്രവൃത്തികൾക്ക് മുന്നോടിയായി കലുങ്കുകളും പാലങ്ങളും പൊളിച്ച് താൽകാലിക സംവിധാനം ഒരുക്കിയെങ്കിലും മഴ തുടങ്ങിയതോടെ അവയെല്ലാം അപകട ഭീക്ഷണി ഉയർത്തുകയാണ്.നിലവിൽ മുതിരേരിയിലെ താൽക്കാലിക റോഡ് ഇടിഞ്ഞതോടെ യവനാറുകുളം, കുളത്താട ഭാഗത്തേക്ക് ബസ് സർവ്വീസ് നിർത്തിവെച്ചിരിക്കുകയാണ്. സ്ക്കൂൾ തുറക്കാനിരിക്കെ, ബസിനെ ആശ്രയിക്കുന്ന കോളേജ് സ്കൂൾ വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും ദുരിതത്തിലാണ്, ബന്ധപ്പെട്ട അധികാരികൾ ഉടൻ ഇടപ്പെട്ട് യാത്രാക്ലേശം പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് വാളാട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *