April 24, 2026

പുഴയോരത്ത് മാലിന്യം നിക്ഷേപിച്ച ടാങ്കർ ലോറി പോലീസ് പിടികൂടി : രണ്ട് പേർക്കെതിരെ കേസ്

0
GridArt_20220520_1711124842.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ചെങ്ങടക്കടവ് പാലത്തിന് സമീപത്ത് വ്യാഴാഴ്ച രാത്രി പുഴയരികിൽ മാലിന്യം തള്ളിയ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് മാനന്തവാടി പോലീസ് സ്ഥലത്തെത്തി ടാങ്കർ ലോറി കസ്റ്റഡിയിൽ എടുക്കുകയും ഉത്തരവാദികളായ രണ്ട് പേർക്കെതിരെ കേസ് എടുക്കുകയുമായിരുന്നു. കെ എൽ -53 ഡി  479 നമ്പർ ടാങ്കർ ലോറിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മലപ്പുറം മഞ്ചേരി സ്വദേശി ചേന്നുകുഴിയിൽ സെയ്ഫ ദീൻ (33) പാലക്കാട് മണ്ണാർക്കാട് മുളയൻകാ യിൽ സൈനുൽ ആബിദ് (32) എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. മാനന്തവാടി എസ്.ഐ. ബിജു ആന്റണി, എ.എസ്.ഐ സൈനുദീൻ, സിവിൽ പോലീസ് ഓഫീസർ വി.കെ.രംജിത്ത് തുടങ്ങിയവരാണ് ടാങ്കർ ലോറി കസ്റ്റഡിയിൽ എടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *