April 24, 2026

രാജീവ് ഗാന്ധി ഇന്ത്യ ഇന്ന് കാണുന്ന വികസനത്തിൻ്റെ ശിൽപ്പി

0
GridArt_20220522_0901060062.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : ഇന്ത്യ ഇന്ന് കാണുന്ന വികസനത്തിന് അടിത്തറ പാകിയത് രാജീവ് ഗാന്ധിയാണെന്ന് യൂത്ത് കോൺഗ്രസ്സ് വയനാട് ജില്ലാ പ്രസിഡണ്ട് സംഷാദ്മരക്കാർ  പറഞ്ഞു.രാജീവ് ഗാന്ധിയുടെ 31- ആം  രക്തസാക്ഷിത്വ ദിനത്തിൽ വെള്ളമുണ്ട മണ്ഡലം യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളൂടെ സ്ഥാനാരോഹണ ചടങ്ങ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കോൺഗ്രസ്സ് സർക്കാറുകളാണ് രാജ്യത്തെ ലോകത്തിന് മുമ്പിൽ വൻ ശക്തിയാക്കി മാറ്റിയതും, എന്നാൽ ബി.ജെ.പി.സർക്കാർ ഈ നേട്ടത്തിൻ്റെ മുകളിൽ കയറി ഇരുന്ന് നൃത്തം ചെയ്യുകയാണെന്നും സംഷാദ് മരക്കാർ പറഞ്ഞു.രാജീവ് ഗാഡിയുടെ ഛായ ചിത്രത്തിൽ പുഷ്പാർജ്ജന നടത്തി ആരംഭിച്ച ചടങ്ങിൽ വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി.പി.ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാസ്റ്റർ അനുസ്മരണ പ്രസംഗം നടത്തി. കെ.പി.സി.സി മെമ്പർ പി.ചന്ദ്രൻ ,സംഷീർ അരണപ്പാറ,ഷാജി ജേക്കബ്, ടി.കെ.മമ്മൂട്ടി, എൻ.കെ.പുഷ്പലത, എം.ജെ.ചാക്കോ, എം.ലതിക, ജോസ് മാഞ്ചേരി ,പി.ടി. ജോയി, ഷൈജി ഷിബു, എം.കെ.കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടായി ശ്രീജിത്ത് കാവും കുന്നും മറ്റ് ഭാരവാഹികളും ചടങ്ങിൽ വെച്ച് സ്ഥാനങ്ങൾ ഏറ്റെടുത്തു. നിപു മാത്യു, ലളിത ബാബു, ജൈമോൻ: ടി.ബി, ഷമീം കെ.ഇ, നിവേദ് .എം, റിൻഷാദ് .കെ.പി, മധു പുല്ലോറ, ലിജോസണ്ണി, എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *