April 24, 2026

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനം സഭാ അധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക്ക്ക് സ്വീകരണം നല്‍കി

0
GridArt_20220522_1705118972.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ തിരുമേനിക്ക് കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ കലക്ടറേറ്റിന് സമീപമുള്ള കുരിശ്ശടിയില്‍ വെച്ച് സ്വീകരണം നല്‍കി. രാഹുല്‍ ഗാന്ധിക്ക് വേണ്ടി എക്‌സ് എംഎല്‍എ എന്‍.ഡി.അപ്പച്ചന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, നഗരസഭാ ചെയര്‍മാന്‍ കേയം തൊടി മുജീബ്, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശിവരാമന്‍, കല്‍പ്പറ്റ ഓര്‍ത്തഡോക്‌സ് ദേവാലയ വികാരി ഫാദര്‍ വി.സക്കറിയ വെളിയത്ത്, ഭദ്രാസന സെക്രട്ടറി ഫാദര്‍ ടി.എം. കുരിയാക്കോസ്, പള്ളി ട്രസ്റ്റി കെ.കെ.ജോണ്‍സണ്‍, കല്‍പ്പറ്റ സെന്റ് മേരീസ് ദേവാലയം സെക്രട്ടറി ഇ.വി.അബ്രഹാം, ഡോ.കെ.പി.ഏലിയാസ്, സാം എം.വര്‍ഗ്ഗീസ് ,എം.അമ്മിണിക്കുട്ടി, പി. ഷീല എല്‍ദോ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *