സണ്ടേസ്കൂൾ ശതാബ്ദി ; വടക്കൻ മേഖലാ സമ്മേളനത്തിന് സമാപനമായി
മാനന്തവാടി:മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ (എം.ജെ.എസ്.എസ്.എ) ശതാബ്ദി ആഘോഷങ്ങൾ പ്രൗഡോജ്വല സമാപനം മാനന്തവാടിസെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. ഐ സി .ബാലകൃഷ്ണൻ എം.എൽ.എസമ്മേളനം ഉദ്ഘാടനം ചെയ്തു. മീനങ്ങാടിയിൽ നിന്നും വന്ന പതാക പ്രയാണത്തിനും, പുൽപ്പള്ളിയിൽ നിന്നും വന്ന ദീപശിഖ പ്രയാണത്തിനും ,നീലഗിരി മേഖലയിൽ നിന്നും വന്ന ഛായാചിത്ര പ്രയാണങ്ങൾക്കും മാനന്തവാടി ടൗണിൽ സ്വീകരണം നൽകി. ഗ്ലോറിയ കലാവിരുന്ന് ബാലതാരം ഡാവിയ ബെൻ ഉദ്ഘാടനം ചെയ്തു. ബൈബിൾ എക്സിബിഷനും, വാട്ടർ ഫൗണ്ടേഷനും ഇതോടൊപ്പം നടന്നു. ചടങ്ങിൽ സണ്ടേസ്കൂൾ ദേശിയ പ്രസിഡൻ്റ്മാത്യുസ് മോർ അന്തിമോസ് മെത്രാപോലീത്ത അധ്യക്ഷത വഹിച്ചു.കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോർ ഐറ നിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി.എം.ജെ.എസ്.എസ് .എ ജനറൽ സെക്രട്ടറി ഷെവലിയാർ എം.ജെ മർക്കോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ, കണ്ണൂർ റൂറൽ അഡീഷണൽ എസ് പി പ്രിൻസ് അബ്രഹാം, ഭദ്രാസന ഡയറക്ടർ ടി.വി സജീഷ്, ഫാ: മത്തായി അതിരമ്പുഴ, ഫാ: ജോർജ്ജ് കവുങ്ങുംപള്ളി., ഫാ: അനിൽ കൊമരിക്കൽ, ഫാ: കുര്യാക്കോസ്, പി.വി ഏലിയാസ്, എൽദോ ഐസക് , ഡോ: വി.പിഅനുമോൾ, ഷാജി മൂത്താശ്ശേരിയിൽ ,കെ.എം ഷിനോജ്, എബിൻ പി ഏലിയാസ്, ജോൺ ബേബിഎന്നിവർ പ്രസംഗിച്ചു.






Leave a Reply