August 7, 2026

നെല്ലിക്കുന്നേൽപടി പാലം ഉദ്ഘടനം സി പി എം ന്റെ രാഷ്ട്രീയ നാടകം : തരിയോട് മണ്ഡലം കോൺഗ്രസ്സ്‌ കമ്മിറ്റി

0
GridArt_20220524_1203236482.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കാവുംമന്ദം : തരിയോട് ഗ്രാമപഞ്ചായത്ത്‌ രണ്ടാംവാർഡിൽ എം ൽ എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പാലത്തിന്റെ ഉദ്ഘടനം മുൻ എംൽഎ സി കെ ശശീന്ദ്രനെ കൊണ്ട് ഉദ്ഘടനം ചെയ്യിപ്പിക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ തലത്തിലുള്ള സിപിഎം ന്റെ രാഷ്ട്രീയ നാടകവും ജനാധിപത്യ വിരുദ്ധവും പ്രോട്ടോകോൾ ലംഘനവുമാണെന്നു തരിയോട് മണ്ഡലം കോൺഗ്രസ്സ്‌ കമ്മിറ്റി .മുൻ എം ൽ എ അനുവദിച്ച പാലം പണി നടത്തിയതും പൂർത്തീകരിച്ചതും ഇപ്പോഴത്തെ എംൽഎ ടി സിദിഖ്  സിദ്ദിഖ് ആണ് . നിലവിൽ എംൽഎ ആയ ടി സിദ്ദിഖിനെയൊ പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയെയോ അറിയിക്കാതെയും അനുമതി വാങ്ങാതെയും നടത്തുന്ന ഉദ്ഘടനത്തിൽ സി പി എം ന്റെ ഗൂഢാലോചനയാണ് കാണുന്നതെന്ന് യോഗം വിലയിരുത്തി .ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാൻ യോഗം തീരുമാനിച്ചു .മണ്ഡലം പ്രസിഡന്റ് ഷാജി വട്ടത്തറ അധ്യക്ഷത വഹിച്ചു . വി ജി ഷിബു ,എം എ ജോസഫ് , കെ ടി മുഹമ്മദ് ,എബ്രഹാം മാഷ് ,ജിജോ പൊടിമറ്റത്തിൽ , ഷിന്റൊ സ്കറിയ , ജിൻസി സണ്ണി ,സിബി എനപ്പള്ളിയിൽ , സണ്ണി മുത്തങ്ങാപറമ്പിൽ , ബോബൻ ജോസഫ് , ജോൺ കറിവേപ്പില എന്നിവർ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *