October 20, 2026

ഓർമ്മച്ചെപ്പ് മേപ്പാടിയിൽ : സ്നേഹസംഗമം 29 ന്

0
GridArt_20220524_1229035722.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മേപ്പാടി ഗവ.ഹൈസ്കൂളിൽ 1986-87 വർഷത്തിലെ പത്താം ക്ലാസ് (എസ്.എസ്.സി.) ബാച്ചിലെ സഹപാഠികൾ 35 വർഷത്തിന് ശേഷം മെയ് 29 ന് ഞായറാഴ്ച സ്കൂളിൽ ഒത്തുചേരുന്നു. (1987 ൽ യു.ഡി.എഫ്. സർക്കാർ അന്നത്തെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളുടെ ഭാഗമായി എസ്.എസ്.എൽ.സി- എസ്.എസ്.സി. ആക്കിയിരുന്നു. എന്നാൽ പിന്നീട് നായനാർ സർക്കാർ അധികാരത്തിൽ വന്നപ്പോൾ വീണ്ടും എസ്.എസ്.എൽ.സി.യാക്കി. 1200-ൽ മാർക്കുള്ള വലിയ എസ്.എസ് .സി. ബുക്ക് ചരിത്രത്തിൽ ഈ ബാച്ചിന് മാത്രമായിരുന്നു. ഒന്നര വർഷം മുമ്പ് ആരംഭിച്ച ഓർമ്മച്ചെപ്പ് എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് സഹപാഠികൾ വീണ്ടും ഒരുമിക്കാനിടയായത്. ഗ്രൂപ്പ് രൂപീകരിച്ചതിന് ശേഷം തങ്ങളിൽ അവശതയനുഭവിക്കുന്ന സഹപാഠികൾക്ക് സഹായഹസ്തമാകുവാനും, വിവിധ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനും ഈ കൂട്ടായ്മക്ക് കഴിഞ്ഞു. ആദ്യമായി നടക്കുന്ന സ്നേഹ സംഗമത്തിൽ സഹപാഠികളും, കുടുംബാംഗങ്ങളും, അക്കാലത്തെ അധ്യാപകരും പങ്കെടുക്കും. സംഗമത്തിൽ വിളംബര ജാഥയും, പൊതുസമ്മേളനവും, അധ്യാപകരെ ആദരിക്കുന്ന ചടങ്ങും, വിവിധ കലാപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.പത്ര  സമ്മേളനത്തിൽ ബെന്നി വി.എസ്, നാസർ ടി.കെ, നജീബ് ചന്തക്കുന്നിൽ,സുധീപ് സി.കെ.,നജീബ് ഇടക്കാട്ടിൽ, നാസർ എ. എം എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *