April 24, 2026

നിർമ്മാണ സാമഗ്രികളുടെ വില വര്‍ധന നിയന്ത്രിക്കണം

0
GridArt_20220524_1655379122.jpg
By ന്യൂസ് വയനാട് ബ്യൂറോ
മലപ്പുറം :  സംസ്ഥാനത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ സാമഗ്രികളുടെ വില അനിയന്ത്രിതമായ വര്‍ധിക്കുന്നത് നിയന്ത്രിക്കണമെന്നും സംസ്ഥാനത്തെ കെട്ടിട ഉടമകൾ നേരിടുന്ന പ്രധാന വിഷയങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും മലപ്പുറത്ത് ചേര്‍ന്ന ബിൽഡിംഗ് ഓണേർസ് അസോസിയേഷൻ സംസ്ഥാന പ്രവര്‍ത്തക സമിതി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ ലത്തീഫ് എം എൽ എ അധ്യക്ഷത വഹിച്ചു, സെക്രട്ടറി അലിബ്രാൻ റിപ്പോർട്ട് അവതരിപ്പിച്ചു, സീനിയർ വൈസ്പ്രസിഡന്റ് സബാഹ് വേങ്ങര, ആക്ടിങ്ങ് പ്രസിഡന്റ് അച്ചമ്പാട്ടിൽ ബീരാൻകുട്ടി, വൈസ് പ്രസിഡന്റുമാരായ വി.പി അബൂബക്കർ ഹാജി, അബ്ബാസ് ഹാജി, സെക്രട്ടറിമാരായ അഡ്വ രാജീവ്, അഡ്വ ജസ്റ്റസ്, മനാഫ് യു.എ, ഹസ്സൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ജമാലുദ്ദീൻ സ്വാഗതവും ട്രഷറർ ഹസ്സൻ ഹാജി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *