April 24, 2026

ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജൂണ്‍ 10, 21 തീയതികളില്‍

0
GridArt_20220513_1953032702.jpg
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജൂണ്‍ 10, 21 തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തും.
കെ.എ.പി ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജൂണ്‍ 10 നാണ് പരിഗണിക്കുന്നത്. പരാതികള്‍ മെയ് 28 ന് മുമ്പ് പോലീസ് ആസ്ഥാനത്ത് ലഭിക്കണം. മലപ്പുറം, കോട്ടയം എന്നീ ജില്ലകളിലെ പരാതികള്‍ ജൂണ്‍ 21 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ നാലാണ്. പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.എസ് പി സി  ടോക്ക്സ്  വിത്ത്‌  കോപ്സ്  എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *