May 3, 2024

ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം: ഐ.എം.എ

0
Gridart 20220525 1256430402.jpg
കൽപ്പറ്റ: ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്ന് ഐ.എം.എ സംസ്ഥാന ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
കേരളത്തിൽ അങ്ങോളമിങ്ങോളം തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ആശുപത്രി ആക്രമണങ്ങൾക്കെതിരെ ശക്തിയായി പ്രതികരിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തീരുമാനിച്ചതായി ഇവർ പറഞ്ഞു. ചികിത്സയ്ക്കിടയിൽ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങ ളുണ്ടായാൽ ഡോക്ടർമാർക്കും നേഴ്സുമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ ആക്രമ ണങ്ങൾ നടത്തുന്ന പ്രവണത വർദ്ധിച്ചുവരുന്നു. പലപ്പോഴും സാമൂഹിക വിരുദ്ധരും അക്രമ വാസനയുള്ള ചില രാഷ്ട്രീയക്കാരുമാണ് പ്രതികൾ. ആശുപത്രി അക്രമണങ്ങൾ തടയുന്ന തിൽ സർക്കാർ പരാജയപ്പെടുന്നു. ഒട്ടുമിക്ക സംഭവങ്ങളിലും പ്രതികളെ അറസ്റ്റു ചെയ്യു ന്നതിലും ശിക്ഷാ നടപടികൾക്ക് വിധേയരാക്കുന്നതിലും പോലീസ് അധികൃതർ പരാജയപ്പെടുന്നു. കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടയിൽ വനിതാ ഡോക്ടർമാർ ഉൾപ്പെടെ നൂറിലധികം ഡോക്ടർമാർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടു. പ്രതിക ളിൽ ചില പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു എന്നുള്ളതും ഇവർക്കെതിരെ കേസുകളെ ടുക്കാൻ പോലീസ് മടിക്കുന്നതിനു കാരണമാണ്. പോലീസ് പലപ്പോഴും അറസ്റ്റ് വൈകി പ്പിച്ച് സമയം നൽകി മുൻകൂർ ജാമ്യം എടുക്കാൻ സൗകര്യം ചെയ്തുകൊടുക്കുന്നു. ഇതിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും ഉന്നത ഉദ്യോഗസ്ഥർ തികഞ്ഞ നിസ്സംഗത പാലിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ശക്തമായ നിലപാട് സ്വീകരിക്കാനാണ് സംഘ ടനയുടെ തീരുമാനം.
ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ച് രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും മതിയായ സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണം. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഭേദഗതി ചെയ്യണം.ആശുപത്രികളുടെയും മറ്റ് ആരോഗ്യപരിപാലന സ്ഥാപനങ്ങളുടെയും നിലവാരം ഉയർത്തുന്നതിനും വ്യാജചികിത്സകരെ ഒഴിവാക്കുന്നതിനും ലക്ഷ്യം വച്ച് സംവിധാനം ചെയ്ത ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്വാഗതം ചെയ്യുന്നു. എന്നാൽ ഈ നിയമത്തിലെ ചില വ്യവസ്ഥകൾ നമ്മുടെ നാട്ടിലെ തീരെ ചെറുതും ഇടത്തരവുമായ ആശുപത്രികളെ വളരെ പ്രതികൂലമായി ബാധിക്കുന്നതാണ് എന്നത് വസ്തുതയാണ്. ഇന്ന് കേരളത്തിന്റെ ലോകനിലവാരത്തിലുള്ള ആരോഗ്യ സൂചിക കൾക്ക് കാരണമായിട്ടുള്ളത് ഇത്തരം ചെറുതും ഇടത്തരവുമായ ആശുപത്രികൾ ആണന്നും ഇവർ പറഞ്ഞു.സങ്കര ചികിത്സാരീതി അശാസ്ത്രീയമാണന്നും സ്വീകാര്യമല്ലന്നും ബ്രിഡ്ജ് കോഴ്സുകൾ അനുവദിക്കരുതെന്നും ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ 
 സംസ്ഥാന പ്രസിഡണ്ട് ഡോ. സാമുവൽ കോശി, സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവൻ 
ഐ.എം.എ. ജില്ലാ പ്രസിഡണ്ട് ഡോ. അബ്ദുൾ ഗഫൂർ കക്കോടൻ , കൽപ്പറ്റ ബ്രാഞ്ച് പ്രസിഡണ്ട് ഡോ.രാജേഷ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *