April 25, 2024

ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ ദ്വിദിന സിമ്പോസിയം

0
Gridart 20220526 1641228092.jpg
കോഴിക്കോട് : കേരളത്തിലെ നദീതടങ്ങളിലെ ജലവിഭവങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭൂവിനിയോഗ മാറ്റത്തിന്റെയും ജലശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ ദ്വിദിന സിമ്പോസിയം ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സി ഡബ്ല്യൂ ആർ ഡി എം ) 2022 മെയ് 27-28 തീയതികളിൽ സംഘടിപ്പിക്കുന്നു. തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി  അഹമ്മദ് ദേവർകോവിൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ‘തദ്രി മുതൽ കന്യാകുമാരി വരെയുള്ള നദികളിലെ ജലസ്രോതസ്സുകളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം’ എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. ഈ പദ്ധതി ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ നാഷണൽ കമ്മിറ്റി ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ എൻ സി സി സി ) ന്റെ ധനസഹായത്തോടുകൂടിയാണ് നടത്തിവരുന്നത്. ഐഐടി ബോംബെ, സിഡബ്ല്യുആർഡിഎം കാലിക്കറ്റ്, എൻഐടി സൂറത്ത്കൽ എന്നിവർ സംയുക്തമായാണ് ഗവേഷണ പദ്ധതി നടത്തുന്നത്. കേരളത്തിൽ കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാക്കുന്ന ആഘാതങ്ങൾ, ജലസ്രോതസ്സുകളിൽ കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെക്കുറിച്ച് സിമ്പോസിയത്തിൽ ചർച്ച ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *