April 24, 2026

വയനാട്ടിലും പുറത്തും നിരവധി മോഷണ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനേയും കൂട്ടാളിയെയും മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു

0
GridArt_20220526_1655235023.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട്ടിലും പുറത്തും നിരവധി മോഷണ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനേയും, കൂട്ടാളിയെയും മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി അഞ്ചാം മൈല്‍ കുനിയില്‍ അയ്യൂബ് ( 41) , ഇയാളില്‍ നിന്നും മോഷണമുതലുകള്‍ വാങ്ങിയിരുന്ന കോഴിക്കോട് പന്നിയങ്കര ബിച്ച മന്‍സില്‍ ആഷിക്ക് എന്ന അബ്ദുള്‍ നാസര്‍ (54) എന്നിവരാണ് പിടിയിലായത്. 2014 മുതല്‍ ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ നിന്നും 100 പവനും, രണ്ട് ലക്ഷത്തോളം രൂപയും അയ്യൂബ് കവര്‍ച്ച ചെയ്തിട്ടുണ്ട്.2018 ന് ശേഷം ഒളിവില്‍ പോയ പ്രതിയെ എറണാകുളത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍, നടക്കാവ് സ്റ്റേഷന്‍, ടൗണ്‍ സ്റ്റേഷന്‍, ചേവായൂര്‍ സ്റ്റേഷന്‍, കൊച്ചി മരട് പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും മോഷണ കേസുകളുണ്ട്. മാനന്തവാടി ഡി വൈ എസ് പി ചന്ദ്രന്റെ മേല്‍ നോട്ടത്തില്‍ സി ഐ എം എം അബ്ദുള്‍ കരീം, എസ് ഐ ബിജു ആന്റണി, പ്രബോഷന്‍ എസ് ഐ വിഷ്ണു രാജ്, എ എസ് ഐ മാരായ സന്ദീപ്, മെര്‍വിന്‍ ഡിക്രൂസ്, എ നൗഷാദ്, സീനിയര്‍ സി പി ഒ റോയ് തോമസ്, വി ബഷീര്‍, സി പി ഒ മാരായ അഫ്‌സല്‍, സുധീഷ് എം എ, അജീഷ് പി എസ്, ജിക്‌സണ്‍ ,ഡ്രൈവര്‍മാരായ ബൈജു, ഇബ്രാഹിം എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *