April 24, 2026

കക്കടവ് റോഡ്; വികസന മധുര സംഗമം നടത്തി

0
IMG_20220527_154148.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാലിയാണ:
ജില്ലാ പഞ്ചായത്തിന്റെ പത്ത്  ലക്ഷം രൂപയുടെ ഗ്രാന്റ് ഉപയോഗിച്ച് 
കക്കടവ് റോഡിന്റെ പണി പൂർത്തികരിച്ചതിന്റെ  ഭാഗമായി  ഗുണഭോക്താക്കൾ ചേർന്ന് വികസന മധുര സംഗമം സംഘടിപ്പിച്ചു. റോഡിന്റെ നവീകരണ പ്രവർത്തിയിലൂടെ  ദീർഘകാലമായുള്ള  നാട്ടുകാരുടെ ആവശ്യമാണ്‌ നിറവേറിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ
അധ്യക്ഷത വഹിച്ചു. വിനോദ് പാലിയാണ,എം.രാധാകൃഷ്ണൻ, എൻ.കുഞ്ഞികൃഷ്ണൻ
ജോസ് പി.വി,ഗോവിന്ദൻ വി.കെ,രാകേഷ് കെ,അനന്തൻ കെ.കെ,പി.ജെ  വിൻസെന്റ്, അഭിലാഷ് കെ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *