August 4, 2026

നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കണം : കേരളാ ആർട്ടിസാൻസ് യൂണിയൻ സിഐ റ്റിയു

0
GridArt_20220529_0749243912.jpg
By ന്യൂസ് വയനാട് ബ്യൂറോ
അരപ്പറ്റ : നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് കേരളാ ആർട്ടിസാൻസ് യൂണിയൻ സിഐ റ്റിയു അരപ്പറ്റ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു മാസത്തെ കുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ക്ഷേമ ബോർഡിനോടാവശ്യപ്പെട്ടു. സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി പി. സൈനുദ്ദീൻ ഉൽഘാടനം ചെയ്തു. ടി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇ. സാബു , പി.സുരേന്ദ്രൻ , ടി.കെ.ഷൗക്കത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.കെ ഷൗക്കത്ത്: പ്രസിഡണ്ട്, ഷരീഫ് ലക്കി ഹിൽ :വൈസ് പ്രസിഡണ്ട് , ടി. രാമചന്ദ്രൻ: സെക്രട്ടറി, സി.പി. അമീറുദ്ദീൻ :ജോയിന്റ് സെക്രട്ടറി, പി.സുരേന്ദ്രൻ :ട്രഷറർ എന്നിവരെയും പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *