അവധിക്കാല പരിശീലന ക്യാമ്പ് സമാപിച്ചു
പുൽപ്പള്ളി : പുൽപ്പള്ളി സ്പോർട്സ് അക്കാദമിയുടെയും വോളി ക്ലബ്ബിന്റെയും സംയുക്ത ആഭി മുഖ്യത്തിൽ നടന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. പുൽപ്പള്ളി വിജയ എൽ പി ഗ്രൗണ്ടിൽ നടന്ന വോളി പരിശീലന ക്യാമ്പിൽ ആൺ ,പെൺ വിഭാഗത്തിലായി 15 വയസ്സിൽ താഴെയുള്ള 48 കുട്ടികൾ പങ്കെടുത്തു . ക്യാമ്പിന്റെ സമാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. വി.എം പൗലോസ് അധ്യക്ഷത വഹിച്ചു. സാജു ജോർജ് , അനിൽകുമാർ, ജോണി പനച്ചിക്കൽ, സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു . ഇതോടൊപ്പം ടർഫിൽ നടന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പും, എസ് എൻ കോളേജ് ഗൗണ്ടിൽ നടന്ന അത്‌ലറ്റിക്ക് ക്യാമ്പും സമാപിച്ചു.





Leave a Reply