April 24, 2026

പ്രതിഭകളുടെ സംഗമമായി അക്ഷരോത്സവം

0
GridArt_20220529_1540507942.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി  : വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ബാലവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ജില്ലാതല കലാ-സാഹിത്യ മത്സരം 'അക്ഷരോത്സവം' പ്രതിഭകളുടെ സംഗമമായ് മാറി. മാനന്തവാടി ഗവ. യു. പി. സ്‌കൂളില്‍ നടന്ന അക്ഷരോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.രത്‌നവല്ലി മുഖ്യാതിഥിയായി. മേരിമാതാ കോളേജ് മലയാള വിഭാഗം മുൻ മേധാവി ജോസഫ്. കെ. ജോബ് ചടങ്ങിന് സന്ദേശം നൽകി. താലൂക്ക് തലത്തിൽ നടത്തിയ മത്സരത്തില്‍ വിജയിച്ചവരാണ് ജില്ലാതലത്തിലെ മത്സരങ്ങളിൽ പങ്കെടുത്തത്. യു. പി., ഹൈസ്‌ക്കൂള്‍ വിദ്യാർത്ഥികൾക്കായി 14 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. കബനി, പഴശ്ശി, എടയ്ക്കൽ, കുറുവ, പൂക്കോട് എന്നീ 5 വേദികളിലായി നടന്ന മത്സരങ്ങളിൽ മാനന്തവാടി, ബത്തേരി, വൈത്തിരി താലൂക്കുകളിൽ നിന്നും ഇരുന്നൂറോളം പ്രതിഭകൾ മാറ്റുരച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.ബി സുരേഷ്, സെക്രട്ടറി പി.കെ സുധീർ, എ.ടി ഷൺമുഖൻ, പി.ടി. സുഗതൻ, ആർ. അജയകുമാർ, എം. സദാനന്ദൻ മാസ്റ്റർ, കെ.ബി ഷബിത തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *