May 3, 2024

വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ കെട്ടിട ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിക്കുന്നു

0
Gridart 20220529 1551113212.jpg
വെള്ളമുണ്ട : വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ 30, 31 തിയ്യതികളിലായി കെട്ടിട ഉദ്ഘാടനവും, യാത്രയയപ്പ് സമ്മേളനവും വിപുലമായ പരിപാടികൾ നടത്തുന്നതാണെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 2.94 കോടി രൂപ ഉപയോഗിച്ച് ഇൻങ്കൽ മുഖേനെ പണി പൂർത്തിയായ ഹയർ സെക്കണ്ടറി വിഭാഗം പുതിയ കെട്ടിടത്തിൻ്റെ ഉൽഘാടനം മെയ് 30ന് തിങ്കളാഴ്ച വൈകുന്നേരം 3:30 ന് . മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉൽഘാടനം ചെയ്യും.ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. വയനാട് എം.പി.രാഹുൽ ഗാന്ധി സന്ദേശം വഴി ആശംസകൾ നേരും. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ എം.എൽ.എ. ഒ.ആർ കേളു ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുക്കും.മെയ് 31 ന് വിദ്യാലയത്തിൻ്റെ 64ാം വാർഷികാഘോഷവും 29 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാന അദ്ധ്യാപിക പി.കെ.സുധ ടീച്ചർക്കും ഹയർ സെക്കണ്ടറി അദ്ധ്യാപകൻ പി ലവൻ മാസ്റ്റർക്കുമുള്ള യാത്രയപ്പ് സമ്മേളനവും വിദ്യാർഥികളുടെ കലാപരിപാടികളും രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉൽഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ എം.മുഹമ്മത് ബഷീർ, ജുനൈദ് കൈപ്പാണി, പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, മുൻ പി.ടി.എ. പ്രസിഡണ്ടുമാർ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.1958ൽ സ്ഥാപിതമായ വിദ്യാലയത്തിൽ 8 മുതൽ 12 വരെയുള്ള ക്ലാസുകളിലായി നിലവിൽ 1700 കുട്ടികൾ പഠിക്കുന്നുണ്ട് .നവീകരിച്ച സയൻസ് ലാബ്, അടൽ ടിങ്ക റിംഗ് ലാബ്, മനോഹരമായ കളിസ്ഥലം, സ്കൂൾ സ്പോർട്സ് അക്കാഡമി എന്നിവയും വിദ്യാലയത്തിൻ്റെ പ്രത്യേകതയാണ്.
പത്രസമ്മേളനത്തിൽ പി.ടി.എ. പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി, പ്രിൻസിപ്പൽ തോമസ് .പി.സി, സ്റ്റാഫ് പ്രതിനിധികളായ നാസർ .സി, പ്രസാദ് .വി.കെ. എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *