മൂഴിമലയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്
പുൽപ്പള്ളി: മൂഴിമലയിൽ കൃഷിയിടത്തിൽ കടന്ന കാട്ടാനകൾ ആക്രമിച്ചതിനെ തുടർന്നു രണ്ട് പേർക്ക്പരിക്ക്. കോതാട്ടുകാലായിൽ ബാബു, വേട്ടക്കുന്നേൽ സെലിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. കൃഷിയിടത്തിൽ ആന കയറിയത് അറിയാതെ വീടിന് പുറത്ത് ഇറങ്ങിയവരെയാണ് കാട്ടാനകൾ ആക്രമിച്ചത് . ആന കൃഷിയിടത്തിലിറങ്ങിയെന്ന് സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് വീടിനു പുറത്തിറങ്ങിയ ബാബു രണ്ട് ആനകൾ പോകുന്നതു കണ്ട് അതിനു പിറകെ നടക്കുമ്പോഴാണ് കൂട്ടത്തിലുണ്ടായിരുന്ന കൊമ്പനാന ഇയാൾക്കെതിരെ തിരിഞ്ഞത്. . ആനയുടെ മുൻപിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ വീണ ബാബുവിന്റെ കാലുകൾക്കും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട് . ആന ബാബുവിനെ ഓടിക്കുന്നതു കണ്ട പരിസരവാസികൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയതു കൊണ്ടു മാത്രമാണ് ആന ഇയാളെ ആക്രമിക്കാതെ പോയത്. തോട്ടത്തിൽ ആനകയറിയെന്നറിഞ്ഞ് വീടിന് പുറത്തിറങ്ങിയ വേട്ടകുന്നേൽ ജോസുകുഞ്ഞിനെയും ഭാര്യ സെലിനെയും ആനകൾ ഓടിക്കുന്നതിനിടയിൽ വീണാണ് സെലിന് പരിക്കേറ്റത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ആനകൾ മേഖലയിൽ കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുന്നുണ്ട് .തിങ്കളാഴ്ച പുലർച്ചെ ആറുമണിയോടെയാണ് ആനകൾ പ്രദേശവാസികൾക്ക് നേരെ ആക്രമിച്ചത്.
Leave a Reply