April 24, 2026

പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു

0
IMG_20220530_195600.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൂളിവയൽ : പനമരം ഗ്രാമപഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം
സെന്റർ നമ്പർ അഞ്ച് കാക്കാഞ്ചിറയിൽ നടത്തി.
ചടങ്ങിൽ അങ്കണവാടി വർക്കർ ജയ കെ.വി. സ്വാഗത പ്രസംഗം നടത്തി. വാർഡ് മെമ്പർ  ആയിഷ ഉമ്മറിന്റെ അദ്ധ്യക്ഷതയിൽ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ആസ്യ ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ഐ സി ഡി എസ്  സൂപ്പർവൈസർ സന്ധ്യ .ജെ എച്ച് ഐ ഷിഹാബുദ്ധീൻ എസ് ടി  പ്രൊമോട്ടർ നീതു ഡോക്ടർ തൗഫീക്ക് കമ്മിറ്റി അംഗങ്ങൾ ആയ നാസിർ,ഹംസ, എൻ റിയാസ്,കെ റജില, സി ആമിന കെ.വി. എന്നിവർ സംസാരിച്ചു.
 കുട്ടികളുടെ വിവിധ കലാപരിപാടികൾ  സംഘടിപ്പിച്ചു. പങ്കെടുത്തവർക്ക് സമ്മാന ദാനവും അങ്കൺ വാടിയിൽ നിന്നും വിടുതൽ ചെയ്ത് സ്കൂളിലേക്ക് പ്രവേശനം നേടുന്ന കുട്ടികൾക്ക് സർടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്യുകയും ചെയ്തു.
അങ്കൺ വാടി/ ഹെൽപർ പ്രസന്ന കുമാരിയുടെ നന്ദി പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *