August 6, 2026

തരിയോട് ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു

0
IMG_20220530_193907.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട് : തരിയോട് ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. കാവുമന്ദം 67 നമ്പർ അങ്കണവാടിയിലാണ് പഞ്ചായത്ത് തല പ്രവേശനോത്സവം നടത്തിയത്. 15 കുട്ടികളുള്ള അംഗനവാടിയിൽ പുതുതായി അഞ്ച് കുട്ടികൾ കൂടി പ്രവേശനം നേടി. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ജി ഷിബു നിർവഹിച്ചു. കൗമാരക്കാരായ കുട്ടികൾക്കുള്ള കായിക പരിശീലനം വളർത്തിയെടുക്കാനുള്ള എക്യുമെന്റുകൾ പഞ്ചായത്ത് പ്രസിഡന്റ് കുട്ടികൾക്ക് വിതരണം ചെയ്തു. അംഗനവാടി ടീച്ചർ വത്സല നളിനാക്ഷൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഐസിഡിഎസ് സൂപ്പർവൈസർ സിസിലി അധ്യക്ഷയായി. എ എൽ എം സി അംഗം എടയാടി ജോസ്, വിൽസൺ അങ്ങേ മഠം തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *