March 29, 2024

ഡി.വൈ.എഫ്.ഐ ജില്ലാ പഠനക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു

0
Gridart 20220530 2032244622.jpg
മേപ്പാടി : ജൂൺ 11,12 തീയ്യതികളിലായി മേപ്പാടി കുന്നമ്പറ്റയിൽ വെച്ച് നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ലാ പഠനക്യാമ്പിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കുന്നമ്പറ്റയിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ് അദ്ധ്യക്ഷനായി. കെ.വിനോദ്, മാത്യു മാസ്റ്റർ, അർജ്ജുൻ ഗോപാൽ, മൻസൂർ, അജ്നാസ് അഹമ്മദ്, ഹാരിസ്, പ്രണവ് തുടങ്ങിയവർ സംസാരിച്ചു. സി.ഷംസുദ്ദീൻ സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു. കെ.വിനോദ് ചെയർമാനും സി. ഷംസുദ്ദിനും കൺവീനറുമായ സംഘാടക സമിതി രൂപീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *