April 24, 2026

അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ കെ.എം.ജോമി വിരമിക്കുന്നു

0
IMG-20220531-WA00022.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ  : 27 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം കൽപ്പറ്റ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസ കെ.എം.ജോമി, 31/05/2022 ന് വിരമിക്കുന്നു. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ ജനിച്ച്, 1995 ൽ തലശ്ശേരി നിലയത്തിൽ കേരള ഫയർ & റെസ്ക്യൂ അംഗമായ കെ .എം ജോമി , വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ നിലയങ്ങളിൽ സേവനമനുഷ്ഠിച്ചെങ്കിലും സിംഹഭാഗവും വയനാടൻ ജനതയ്ക്കായാണ് സേവനമനുഷ്ഠിച്ചത്- പ്രളയം, പുത്തുമല ഉരുൾപൊട്ടൽ, ഓഖി ദുരന്തം, തുടങ്ങി ഒട്ടനവധി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി, അതിൻ്റെ അംഗീകാരമായി 2014 ൽ മുഖ്യമന്ത്രിയുടേയും 2012 ൽ രാഷ്ട്രപതിയുടേയും വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കൂടാതെ ഓഖി രക്ഷാപ്രവർത്തനത്തിന് കോഴിക്കോട് കലക്ടറുടെ പ്രശംസാപത്രവുമടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് .വൈത്തിരി എച്ച് ഐ എം യു .പി സ്കൂളിൽ അധ്യാപികയായ  ഉഷ തോമസ് ആണ് ഭാര്യ. മക്കൾ – എറിക് ജോമി മത്തായി, ഡെറിക് ജോമി മത്തായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *