August 31, 2026

പീഡനക്കാരുടെ ഓൺ കൺട്രി ആയി കേരളം മാറി: ആം ആദ്മി പാർട്ടി യൂത്ത് വിംഗ്

0
IMG-20220531-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ കേരളത്തിൽ തുടർക്കഥയാകുമ്പോൾ സംസ്ഥാന സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആം ആദ്മി പാർട്ടി ജില്ലാ യൂത്ത് വിംഗ് ആരോപിച്ചു. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം വർദ്ധിച്ചു. പോലീസ് സ്റ്റേഷൻ ഗുണ്ടകളുടെ സങ്കേതമായി മാറി. പട്ടാപ്പകൽ പോലും സ്ത്രീകൾക്കും കുട്ടികൾക്കും പൊതുനിരത്തിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പിങ്ക് പോലീസിൻ്റെ പ്രവർത്തനം വളരെ കാര്യക്ഷമമല്ലെന്നും വെറുതെ ശമ്പളം വാങ്ങാൻ വേണ്ടിയുള്ള ഒരു വിഭാഗം മാത്രമാണെന്നും ആരോപിക്കുന്നു. സംസ്ഥാനത്ത് ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ചു വർഷങ്ങൾക്കഴിഞ്ഞു. കേസിൻ്റെ അന്വോഷണം ഇതുവരെയും എങ്ങുമെത്തിയിട്ടില്ല. അതിനിടെ സർക്കാർ തലത്തിൽ തന്നെ ഈ കേസ് തേയ്ച്ച് മായിച്ച് കളയാൻ ഉന്നതരുടെ ഇടപെടലുകൾ ഉണ്ടെന്നും അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്നും കാണിച്ച് ഈ കഴിഞ്ഞ ദിവസം അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. വാളയാറിലെ പെൺകുട്ടികൾക്ക് ഇതുവരെയും നീതി ലഭിച്ചിട്ടില്ല. സ്ത്രീധനത്തിൻ്റെ പേരിലുള്ള അക്രമം വർദ്ധിച്ചു, തൊഴിലിടങ്ങളിൽപ്പോലും സ്ത്രീകൾക്ക് മാന്യമായി തൊഴിൽ ചെയ്യാൻ സാധിക്കുന്നില്ല. എൽ.ഡി എഫ് സർക്കാരിൻ്റെ സ്ത്രീ സുരക്ഷയിലുള്ള വീഴ്ചകൾ തുടക്കഥയാകുമ്പോൾ സംസ്ഥാന സർക്കാർ ഭരണപരാജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കെ.റെയിലിൻ്റെ പിന്നാലെ പായുകയാണ്. കൂടാതെ കേരളത്തിലെ മറ്റ് രാഷ്ട്രീയ യുവജന സാംസ്കാരിക പ്രസ്ഥാനങ്ങൾ വെറും മരപ്പാവകളായെന്നും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണെന്നും ആം ആദ്മി പാർട്ടി ജില്ലാ യൂത്ത് വിംഗ് കോഡിനേറ്റർ സിജു പുൽപ്പള്ളി ആരോപിച്ചു. സംസ്ഥാനത്ത് പീഡനക്കേസിൽ പ്രതികളായവരുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കി സമൂഹത്തിൽ ഉന്നതരാണെങ്കിൽ അവരെ സംരക്ഷിക്കുകയും ഒപ്പം ഇരയോടെപ്പം നിൽക്കുകയും ചെയ്യുന്ന എൽ.ഡി.എഫ് സർക്കാരിൻ്റെ ഇരട്ടത്താപ്പ് നയം പൊതുജനങ്ങൾ മനസിലാക്കണമെന്ന് എ.എ.പി. ജില്ലാ ജോയിൻ്റ് സെക്രട്ടറി സൽമാൻ റിപ്പൺ പറഞ്ഞു. കേരളത്തിലെ ഈ അതിക്രമങ്ങൾ തുറന്ന് കാട്ടുന്നതിന് എ.എ – പി. വയനാട് ജില്ലാ യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ സ്ത്രീ സദസ് സംഘടിപ്പിക്കുമെന്ന് അംഗങ്ങൾ പറഞ്ഞു. പുതിയ ജില്ലാ കമ്മറ്റിയുടെ രൂപീകരണാർത്ഥം പ്രാരംഭ ചർച്ചകൾക്കായി കൂടിയ ഓൺലൈൻ യോഗത്തിലാണ് അംഗങ്ങൾ ആരോപണമുന്നയിച്ചത്. എ.എ.പി. ജില്ലാ കൺവീനർ അജി കൊളോണിയ, ജില്ലാ യൂത്ത് വിംഗ് കോഡിനേറ്റർ സിജു പുൽപ്പള്ളി, ജില്ലാ ജോയിൻ്റ് സെക്രട്ടറി സൽമാൻ റിപ്പൺ, റിയാസ് അട്ടശ്ശേരി, ജുനൈസ് മുട്ടിൽ, ഷിനോജ് പുൽപ്പള്ളി, നജീദ് അമ്പലവയൽ, അബിൻ തെൻമേനി, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *