May 8, 2024

സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു

0
Img 20220601 Wa00412.jpg
കുഞ്ഞോം : കുഞ്ഞോം എ.യു.പി.സ്കൂൾ പ്രവേശനോത്സവം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ താരേഷ് ഉദ്ഘാടനം ചെയ്തു. പി ടി എ  പ്രസിഡണ്ട് മുഹമ്മദ് കുട്ടി അധ്യക്ഷനായ യോഗത്തിൽ ഹെഡ് മാസ്റ്റർ കെ.പി.ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. സ്കൂളിന്റെ വാർഷിക കലണ്ടറിന്റെ പ്രകാശന കർമം വാർഡ് മെമ്പർ ബിന്ദു മണപ്പാട്ടിൽ നിർവഹിച്ചു.” ജന്മദിനത്തിന് ഒരു മരം” പദ്ധതിക്ക് ഫോറസ്റ്റ് റെയ്ഞ്ചർ ശ്രീജിത്ത് തുടക്കമിട്ടു. വാർഡ് മെമ്പർമാരായ ഗണേഷ് കെ.വി , എം.എം. ചന്തു മാസ്റ്റർ, എം പി ടി എ  പ്രസിഡണ്ട് ഷൈല ബെന്നി, മുൻ എച്ച് എം  കെ.പി.ശിവൻ എന്നിവർ സംസാരിച്ച യോഗത്തിന് സ്റ്റാഫ് സെക്രട്ടറി എൻ.വനജ നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *