April 24, 2026

കൺസഷൻ കാർഡ് വിതരണം ചെയ്യും : ആർ.ടി.ഒ.

0
IMG-20220601-WA00492.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  കണ്‍സഷന്‍ കാര്‍ഡ് വിതരണം ജില്ലയിലെ അംഗീകൃത കോഴ്സുകള്‍ക്ക് പ്രൈവറ്റായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള കണ്‍സഷന്‍ കാര്‍ഡുകള്‍ വിതരണത്തിന് തയ്യാറായതായി ആര്‍.ടി.ഒ അറിയിച്ചു. വിദ്യഭ്യാസ സ്ഥാപന മേധാവികള്‍ മുഖേന അതാത് ആര്‍.ടി.ഒ ഓഫീസുകളില്‍ നിന്ന് കണ്‍സഷന്‍ കാര്‍ഡുകള്‍ സ്വീകരിക്കണം. കണ്‍സഷന്‍ കാര്‍ഡുകളില്‍ വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും മറ്റ് ആവശ്യമായ വിവരങ്ങളും രേഖപ്പെടുത്തി സ്ഥാപന മേധാവി/അധികാരികള്‍ മുഖേന സീല്‍ പതിപ്പിച്ച് തിരിച്ച് വാങ്ങേണ്ടതാണ്. കേന്ദ്ര/സംസ്ഥാന യൂണിവേഴ്സിറ്റി/ഗവ.ടെക്നിക്കല്‍ എജ്യൂക്കേഷന്‍ ബോര്‍ഡ് എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മുഴുവന്‍ സമയ അംഗീകൃത കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് കണ്‍സഷന്‍ അനുവദിക്കുക. അപേക്ഷയോടൊപ്പം വിദ്യഭ്യാസ സ്ഥാപന മേധാവികള്‍ ഈ വിവരം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും, കണ്‍സഷന്‍ ആവശ്യമുളള വിദ്യാര്‍ത്ഥികളുടെ പേര്, കോഴ്സിന്റെ കാലാവധി എന്നിവ ഉള്‍പ്പെട്ട പട്ടിക സഹിതം അതത് താലൂക്കിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ നല്‍കി കണ്‍സഷന്‍ കാര്‍ഡ് ലഭ്യമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതാണെന്ന് ആര്‍.ടി.ഒ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *