June 10, 2026

തിടങ്ങഴി-കരിമാനി-വെണ്‍മണി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
IMG-20220601-WA00552.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ തിടങ്ങഴി-കരിമാനി-വെണ്‍മണി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ഈറൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന് നിവേദനം നല്‍കി.ഇതുവഴി ഒരു കെഎസ്ആര്‍ടിസിയുടെ ബസ് മുഴുവന്‍ സമയവും സര്‍വീസ് നടത്തിയിരുന്നെങ്കിലും കോവിഡ് കാലത്ത് സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു. സ്‌ക്കൂള്‍ തുറന്നേതോടെ ഈ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ എത്താന്‍ കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയാണെന്നും അടിയന്തരമായി ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് പുനരാരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു ഭാരവാഹികളായ ഫാ.ലിന്‍സ് ചെങ്ങിനിയാടന്‍, എം.വി വിന്‍സെന്റ്,ചന്ദ്രബാബു ആവശ്യപ്പെട്ടു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *