May 6, 2024

പൊതുമരാമത്ത് പ്രവൃത്തികൾ വിലയിരുത്താൻ മന്ത്രി വയനാട്ടിലേക്ക്

0
Gridart 20220602 1523291722.jpg
കൽപ്പറ്റ : വയനാട് ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി .എ.മുഹമ്മദ് റിയാസും ഉന്നത ഉദ്യോഗസ്ഥരും ജില്ലയില്‍ എത്തുന്നു. 04.06.22 ശനിയാഴ്ച മന്ത്രിയുടെ നേതൃത്വത്തില്‍ ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേരും. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി,വിവിധ വിംഗുകളിലെ ചീഫ് എഞ്ചനീയര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലയിലെ എം.എല്‍.എ-മാരും കലക്ടറും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
 വിവിധ വിംഗുകള്‍ക്ക് കീഴിലെ പ്രവൃത്തികള്‍ യോഗം അവലോകനം ചെയ്യും. പ്രവൃത്തികളിലെ തടസ്സം നീക്കാനുള്ള തീരുമാനങ്ങളും യോഗം കൈക്കൊള്ളും. അത്തരം പദ്ധതികള്‍ പ്രത്യേകമായി യോഗം ഡി ഐ സി സി  പരിശോധിക്കും. വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായ പ്രവ‍ൃത്തികളില്‍ അതിനുള്ള തീരുമാനവും യോഗത്തില്‍ ഉണ്ടാകും. രാവിലെ 9.30-ന് ജില്ലാ വികസന സമിതി ഹാളിലാണ് യോഗം ചേരുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *