October 8, 2024

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാടിന് സമര്‍പ്പിക്കുന്നു , രണ്ടാംഘട്ട ഉദ്ഘാടനവും ജൂണ്‍ നാലിന് ;മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, മുഹമ്മദ് റിയാസ് പങ്കെടുക്കും

0
Gridart 20220602 1515004032.jpg
കൽപ്പറ്റ  : രണ്ട് ദിവസം മഴക്കാഴ്ച ഗോത്ര പാരമ്പര്യ പ്രദര്‍ശന- വിപണന മേള സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയായ പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാടിനു സമര്‍പ്പിക്കലും രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും ജൂണ്‍ 4 ന് (ശനി) രാവിലെ 11.30 ന് നടക്കും. ദേവസ്വം-പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ എന്‍ ഊര് പദ്ധതി നാടിനായി സമര്‍പ്പിക്കും. പൊതുമരാമത്ത്- വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. ടി സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. രാഹുല്‍ഗാന്ധി എം.പി മുഖ്യപ്രഭാഷണം നടത്തും. 
മഴക്കാലം ഗോത്ര സമൂഹത്തോടൊപ്പം അനുഭവവേദ്യമാക്കാന്‍ മഴക്കാല ഗോത്ര പാരമ്പര്യ ഉത്പന്ന പ്രദര്‍ശന വിപണന ഭക്ഷ്യ കലാമേള 'മഴക്കാഴ്ച' ജൂണ്‍ നാല്,അഞ്ച്  തീയതികളില്‍ ഇതോടൊപ്പം നടക്കും. മഴക്കാഴ്ച എക്‌സിബിഷന്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ട്രൈബല്‍ കഫ്റ്റീരിയ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മഴക്കാല ഗോത്ര തനത് ഭക്ഷ്യമേള, മഴക്കാല ഗോത്ര കലാരൂപ പ്രദര്‍ശനം, മഴക്കാല ഗോത്ര പുരാതന കാര്‍ഷിക വിള, ഉപകരണ പ്രദര്‍ശനം, മഴക്കാല ഗോത്ര മരുന്നുകള്‍, ഗോത്ര തനത് ആവിക്കുളി, പി ആര്‍.ഡിയുടെ ഗോത്ര ഫോട്ടോഗ്രഫി പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
എന്‍ ഊര് സ്ഥാപക അംഗങ്ങളായ ഊരുമൂപ്പന്‍മാരെ ആദരിക്കലും ജില്ലാ നിര്‍മ്മിതി കേന്ദ്രക്കുള്ള ഉപഹാര സമര്‍പ്പണവും മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. വയനാട്ടിലെ ഗോത്ര പാരമ്പര്യ വിദഗ്ദരെയും എന്‍ ഊര് ആര്‍ക്കിടെക്ടുകളെയും മന്ത്രി പി. എ മുഹമ്മദ് റിയാസും എന്‍ ഊര് സി.എസ്.ആര്‍ ഫണ്ട് സപ്പോര്‍ട്ടേഴ്സിനെ അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എയും ആദരിക്കും. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ. ഗീത, സബ് കളക്ടറും എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റുമായ ആര്‍. ശ്രീലക്ഷ്മി, ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, കെ.സി.ഡബ്ല്യു.എഫ്.ബി വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ടീച്ചര്‍, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.സി പ്രസാദ്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ വി. ഉഷകുമാരി, വൈത്തിരി ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ എന്‍.കെ ജ്യോതിഷ് കുമാര്‍, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത്, മാനന്തവാടി ടി.ഡി ഒ സി. ഇസ്മായില്‍, ഐ.ടി.ഡി.പി അസി. പ്രൊജക്ട് ഓഫീസര്‍ കെ.കെ മോഹന്‍ദാസ്, ബത്തേരി ടി.ഡി.ഒ ഇന്‍ചാര്‍ജ് എം.മജീദ്, എന്‍. ഊര് സൊസൈറ്റി സെക്രട്ടറി വി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും. 
സമാപന സമ്മേളനം ജൂണ്‍ 5 ന് വൈകീട്ട് 3 ന് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിക്കും. എന്‍ ഊര് ആസ്പിരേഷന്‍ ഡിസ്ട്രിക് പരിശീലകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ജില്ലാ കളക്ടര്‍ എ ഗീത വിതരണം ചെയ്യും. രണ്ടു ദിവസങ്ങളിലും വിവിധ ഗോത്ര കലാ പരിപാടികളും അരങ്ങേറും. 
പത്രസമ്മേളനത്തില്‍ സബ് കളക്ടറും എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റുമായ ആര്‍. ശ്രീലക്ഷ്മി, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, എന്‍. ഊര് സൊസൈറ്റി സെക്രട്ടറി വി. ബാലകൃഷ്ണന്‍, സി.ഇ.ഒ ഇന്‍ചാര്‍ജ് പി.എസ് ശ്യാം പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *