April 29, 2024

നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു

0
Img 20220603 Wa00032.jpg
പെരിക്കല്ലൂർ: മുള്ളൻകൊല്ലി പഞ്ചായത്തിൽ 17ആം വാർഡ് പാതിരിയിലെ വെട്ടിക്കാട്ടിൽ സുനിലിന്റെ രണ്ട്‌ ആടുകളെ നായകൾ കൊല്ലുകയും ഒരാടിനെ പരിക്കേല്പിക്കുകയും ചെയ്തു. പാതിരി കോളനിയിലെ നായ്ക്കാളാണെന്ന് പറഞ്ഞതിനെ തുടർന്ന് പുൽപ്പള്ളി പോലീസും, വാർഡ് മെമ്പർ സുധന്യരാജനും മറ്റും എത്തി അന്യോഷിച്ചെങ്കിലും ഉടമയെ കണ്ടെത്താൽ സാധിച്ചില്ല. സുനിലിന് 15000 രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. 
പെരിക്കല്ലൂർ, പാതിരി , പട്ടാണിക്കൂപ്പ്, മരക്കടവ് പ്രദേശത്തുകൂടെ നായ്ക്കൾ  കൂട്ടമായി സഞ്ചരിക്കുന്നത് മിക്കപ്പോഴും കാണാം . വിദ്യാർത്ഥികളെ സ്കൂളിൽ നടത്തിവിടാൻ മാതാപിതാക്കൾക്ക് പേടിയാണ്. നായ്ക്കളെ ഉടമസ്ഥർ കെട്ടിയിട്ട് വളർത്തുകയും അലഞ്ഞ് നടക്കുന്ന നായ്ക്കളെ ഒഴുവാക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *