തൃക്കാക്കര വിജയം ജനദ്രോഹ ഭരണത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് :യു ഡി എഫ്
കൽപ്പറ്റ : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന് ഉണ്ടായ വൻ വിജയം ജനവിരുദ്ധ കേരള
സർക്കാരിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ് ആണെന്ന് യുഡിഎഫ് കല്പ്പറ്റ മുനിസിപ്പൽ കമ്മിറ്റി. 100 സീറ്റ് തികയ്ക്കാൻ വന്ന പിണറായിക്കും എൽ ഡി എഫ് സർക്കാറിനുമുള്ള താക്കീതാണ് തൃക്കാക്കരയിലേതെന്നും യുഡിഎഫ് അഭിപ്രായപ്പെട്ടു. ജനഹിതം മനസ്സിലാക്കി പിണറായിയും എൽ ഡി എഫ് സർക്കാരും തിരുത്താൻ തയ്യാറാകണം എന്നും യുഡിഎഫ് കല്പ്പറ്റ മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. യുഡിഎഫ് മുന്‌സിപ്പൽ കൺവീനർ ഗിരീഷ് കല്പ്പറ്റ അധ്യക്ഷനായിരുന്നു. കെപിസിസി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു. റസാഖ് കല്പ്പറ്റ, സി. ജയപ്രസാദ്, ജഷീര് പള്ളിവയല്, അലവി വടക്കേതിൽ , കെ കെ രാജേന്ദ്രൻ , അരുൺ ദേവ്, കെ അജിത, സെബാസ്റ്റ്യൻ കല്പ്പറ്റ, ഡിന്റോ ജോസ്, ഹർഷൽ കോണാടൻ , കെ. ശശികുമാർ , സുബൈർ ഓണിവയൽ , പി ആർ ബിന്ദു, തുടങ്ങിയവർ സംസാരിച്ചു.






Leave a Reply