September 27, 2026

മീനങ്ങാടി ആശുപത്രിയിൽ ഡി വൈ എഫ് ഐ നേതൃത്വത്തിലുള്ള ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു

0
IMG-20220603-WA00462.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ' എന്ന മുദ്രാവാക്യമുയർത്തിൽ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഡി.വൈ.എഫ്.ഐ നേതൃത്വത്തിലുള്ള ഉച്ചഭക്ഷഭക്ഷണ വിതരണം വയനാട് ജില്ലയിൽ ആറാമത്തെ കേന്ദ്രത്തിലും ആരംഭിച്ചു. 'ഹൃദയപൂർവ്വം ഡി.വൈ.എഫ്.ഐ' പദ്ധതിയുടെ ഭാഗമായി 10 ലക്ഷത്തോളം പൊതിച്ചോറുളാണ് നാല്  വർഷം കൊണ്ട് ജില്ലയിലെ വിവിധ ആശുപത്രികളിൽ നൽകിയത്.
മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആരംഭിച്ച ഉച്ചഭക്ഷണ വിതരണം ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ടി.പി.റിഥുശോഭ് അദ്ധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ.കെ.കുഞ്ഞിക്കണ്ണൻ, ജില്ലാകമ്മിറ്റിയംഗം ജസീല ഷാനിഫ്, ഹെൽത്ത് ഇൻസ്പെക്ടർ ഗീത , വിശ്വനാഥൻ, ശശി തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ഷാനിബ് പി.എച്ച് സ്വാഗതവും ബ്ലോക്ക് ട്രഷറർ വിനീത് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *