April 20, 2024

നവീകരിച്ച മേപ്പാടി ടൗൺ ഹാളിന് പൂട്ട് വീണിട്ട് മൂന്ന് വർഷം

0
Img 20220604 Wa00042.jpg
മേ​പ്പാ​ടി: നവീകരിച്ച മേപ്പാടി ടൗൺ ഹാളിന് പൂട്ട് വീണിട്ട് മൂന്ന് വർഷം.
മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് 28 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്തത്. മേ​പ. വി​വാ​ഹം പോ​ലു​ള്ള എ​ന്തെ​ങ്കി​ലും ച​ട​ങ്ങു​ക​ൾ ന​ട​ത്ത​ണ​മെ​ങ്കി​ൽ 25,000 രൂ​പ മു​ത​ൽ 40,000 രൂ​പ വ​രെ ദി​വ​സ വാ​ട​ക ന​ൽ​കി സ്വ​കാ​ര്യ ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ എ​ടു​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ. മേ​പ്പാ​ടി​യി​ൽ 2000 വ​ർ​ഷ​ത്തി​ൽ ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് അ​നു​വ​ദി​ച്ച​തു മു​ത​ൽ ടൗ​ൺ​ഹാ​ൾ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. താ​ഞ്ഞി​ലോ​ട് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​തു മു​ത​ൽ പോ​ളി പ്ര​വ​ർ​ത്ത​നം അ​വി​ടേ​ക്ക് മാ​റ്റി. തു​ട​ർ​ന്നാ​ണ് മു​ൻ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി കെ​ട്ടി​ടം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്ത് ഇ.​എം.​എ​സ് സ്മാ​ര​ക ടൗ​ൺ ഹാ​ൾ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത​ത്. ഇ.​എം.​എ​സി‍െൻറ പേ​രു ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച് അ​ന്ന് വി​മ​ർ​ശ​ന​ങ്ങ​ളു​മു​ണ്ടാ​യി. പു​തി​യ യു.​ഡി.​എ​ഫ്‌.​ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന് ഒ​ന്ന​ര വ​ർ​ഷ​മാ​യി​ട്ടും ടൗ​ൺ​ഹാ​ൾ ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.
ഇ.​എം.​എ​സി‍െൻറ പേ​ര് ന​ൽ​കി​യ​തി​നാ​ലാ​ണ് ഭ​ര​ണ​സ​മി​തി താ​ൽ​പ​ര്യം കാ​ണി​ക്കാ​ത്ത​തെ​ന്ന ത​ര​ത്തി​ൽ വി​മ​ർ​ശ​ന​വു​മു​യ​രു​ന്നു​ണ്ട്. ത​റ, ശൗ​ചാ​ല​യം എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി ചെ​യ്യാ​ൻ ബാ​ക്കി നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​തു​കൂ​ടി പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷ​മേ ഹാ​ൾ തു​റ​ന്നു കൊ​ടു​ക്കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഹാ​ൾ പൂ​ട്ടി​ക്കി​ട​ക്കു​ന്ന​തു കാ​ര​ണം ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന അ​സൗ​ക​ര്യ​ത്തി​ന് പു​റ​മെ ല​ഭി​ക്കേ​ണ്ട വാ​ട​ക​യി​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ ഇ​തി​ന​കം പ​ഞ്ചാ​യ​ത്തി​ന് ന​ഷ്ട​വു​മു​ണ്ടാ​യ​താ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *