September 21, 2026

ആദിവാസി ഊരുകളിലേക്ക് വിലക്കല്ല നിയന്ത്രണം മാത്രം : മന്ത്രി കെ. രാധാകൃഷ്ണൻ

0
IMG-20220604-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലക്കിടി : ആദിവാസി ഊരുകളിലേക്ക് ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നും
നിയന്ത്രണം മാത്രമാണ് ഏർപ്പെടുത്തിയതെന്ന് 
പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
ലക്കിടിയിൽ എൻ. ഊര് പദ്ധതി ഉദ്ഘാടന ചടങ്ങിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു
മന്ത്രി. ആദിവാസി ഊരുകളിൽ നടന്ന അസ്വഭാവിക സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം.
നല്ല കാര്യങ്ങൾ ചെയ്യാൻ ആർക്കും ഒരു തടസ്സമില്ല എന്നും മാധ്യമങ്ങൾക്കും സന്ദർശന വിലക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആദിവാസി ഊരുകളുടെ 
സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ടി മാത്രമാണ് ഇവയെല്ലാം എന്നും
മന്ത്രി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *