August 27, 2026

ക്ലബ്ബ് ഫൂട്ട് വാരാചരണത്തിന് ജില്ലയില്‍ തുടക്കം

0
IMG-20220605-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ ക്ലബ്ബ് ഫൂട്ട് വാരാചരണത്തിന് തുടക്കം. ജൂണ്‍ മൂന്ന്  മുതല്‍ 10 വരെയാണ് വാരാചരണ പരിപാടികള്‍. വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കുട്ടികളിലെ ക്ലബ്ബ് ഫൂട്ട് രോഗാവസ്ഥ മുന്‍കൂട്ടി കണ്ടെത്തി പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കുകയെന്ന ലക്ഷ്യത്തോടെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് സോഷ്യല്‍ മീഡിയാ ക്യാമ്പയിന്‍, തിരഞ്ഞെടുത്ത ആശുപത്രികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍, കല്‍പ്പറ്റ ജനറല്‍ ആശുപത്രി കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ (ഡിഇഐസി) രക്ഷിതാക്കളുടെ കൂട്ടായ്മ, തിരഞ്ഞെടുക്കപ്പെട്ട അങ്കണവാടികളില്‍ സ്‌ക്രീനിങ് ക്യാമ്പുകള്‍, മൈക്ക് അനൗണ്‍സ്‌മെന്റ് തുടങ്ങിയ പരിപാടികളാണ് നടക്കുക. കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ കാല്‍പാദമോ കാല്‍പാദങ്ങളോ കാല്‍ കുഴയില്‍ നിന്നും അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ്ബ് ഫൂട്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *