പരിസ്ഥിതി ദിനാചരണം : ഡി.വൈ.എഫ്.ഐ നടത്തുന്ന ‘കൈകോർക്കാം ജീവന്റെ കൂട് കാക്കാം ക്യാമ്പയിൻ സംഘടിപ്പിച്ചു
മാനന്തവാടി : ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ നടത്തുന്ന 'കൈകോർക്കാം
ജീവന്റെ കൂട് കാക്കാം' എന്ന മുദ്രാവാക്യയുയർത്തിയുള്ള ക്യാമ്പയിനിന്റെ വയനാട് ജില്ലാ തല ഉദ്ഘാടനം കാട്ടിക്കുളം ബാവലിയിൽ ഒ.ആർ കേളു എം.എൽ.എ വൃക്ഷത്തൈ നട്ട് നിർവ്വഹിച്ചു. ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും വൃക്ഷത്തൈകൾ വെച്ച് പിടിപ്പിക്കുന്ന പ്രവർത്തനം ഏറ്റെടുത്തു. ജില്ലാ സെക്രട്ടറി കെ.റഫീഖ് , ജില്ലാ പ്രസിഡണ്ട് കെ.എം.ഫ്രാൻസിസ്, ബ്ലോക്ക് സെക്രട്ടറി ജിതിൻ കെ.ആർ, ജില്ലാ കമ്മിറ്റി അംഗം വി.ബി.ബബീഷ്, ശ്രീജിത് കെ.കെ, നിധീഷ്, നിരഞ്ജന, ഹാരിസ് എം.ടി, മനു, വിനോദ്, നാസർ പി.എച്ച് എന്നിവർ സംസാരിച്ചു.






Leave a Reply