സിംഗേഴ്സ് ഗ്രൂപ്പ് : കൽപ്പറ്റയുടെ ലോഗോ മന്ത്രിമാർ പ്രകാശനം ചെയ്തു
ലക്കിടി: വയനാട് ലക്കിടി പൂക്കോട് വെറ്ററിനറി സർവ്വകലാശാലയ്ക്കടുത്ത് വയനാട് ടൂറിസത്തിൻ്റെ ഭാഗമായ എൻ ഊര് പദ്ധതി ദേവസ്വം വകുപ്പ് മന്ത്രി രാധാകൃഷ്ണനും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും നാടിന് സമർപ്പിച്ച അതെ വേദിയയിൽ സിംഗേഴ്സ് ഗ്രൂപ്പ് കൽപ്പറ്റയുടെ ഒഫീഷ്യൽ ലോഗോ രണ്ട് മന്ത്രിമാരും എംഎൽഎ മാരായ ടി.സിദ്ധിഖ് , ഓ.ആർ കേളു എന്നിവർ സംയുക്തമായി പ്രകാശനം ചെയ്തു. സിംഗേഴ്സ് ഗ്രൂപ്പ് കൽപ്പറ്റയുടെ പ്രസിഡൻ്റ് സോമൻ, സെക്രട്ടറി വിജയൻ പി കെ, ട്രഷറർ വിനോദ്, അംഗങ്ങളായ ബാബുരാജ് വൈത്തിരി, ഹരീഷ് നമ്പ്യാർ, അപർണ വിനോദ്, കുഞ്ഞിക്കോയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രസ്തുത ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ, ജില്ലാ കളക്ടർ ഗീത ഐ എ എസ്, സബ്കളക്ടർ ആർ ശ്രീലക്ഷ്മി ഐ എ എസ്, വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് വിജേഷ്, ടി.വി അനുപമ ഐ എ എസ്, സിപിഐഎം ജില്ലാ സെക്രട്ടറി ഗഗാറിൻ, എൻ ഒ ദേവസ്യ, തഹസിൽദാർമാർ , വിവിധ രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ എന്നിവർ പങ്കെടുത്തു.






Leave a Reply