March 29, 2024

ആദിവാസി യുവാവിനെ അടിമ ജോലി ചെയ്യിപ്പിച്ചതായി പരാതി

0
Img 20220605 Wa00642.jpg
വടുവഞ്ചാൽ : നാലുവർഷമായി ആദിവാസി യുവാവിനെ 
എസ്റ്റേറ്റിൽ അടിമ 
ജോലി ചെയ്യിപ്പിക്കുന്നു. പ്രതിഫലമായി നൽകിയത് 14000 രൂപ മാത്രം.നല്ല രീതിയിലുള്ള ഭക്ഷണമോ താമസസൗകര്യമോ  ഒരുക്കിയിലെന്ന്  പരാതി.എസ്റ്റേറ്റ് ഉടമയുടെ ക്രൂരതയിൽ നിന്നും നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് രാജുവിനെയും മോചിപ്പിച്ചു വീട്ടിലെത്തിച്ചു. രാജു ആണ്ടൂർ കാട്ടുനായ്ക്ക കോളനിയിലെ 30 വയസ്സുകാരൻ കൃഷിയിടത്തിൽ ജോലിക്ക് എന്ന്  പറഞ്ഞ് വീട്ടിൽനിന്ന് പോയിട്ട് നാലു വർഷത്തോളമായി ഒരു വർഷം മുൻപ് ഒരു തവണ വീട്ടിൽ തിരിച്ചെത്തി അന്ന് രാജുവിന്റെ കയ്യിലുണ്ടായിരുന്നത് 10000 രൂപ. ദിവസത്തേക്ക് 300 രൂപ എന്ന തോതിൽ നാസർ എന്ന എസ്റ്റേറ്റ് ഉടമ യുടെ കൂടെയാണ് രാജു ജോലിക്ക് പോയത് എന്ന് അമ്മ പറയുന്നു. എന്നാൽ ഈ നാലുവർഷത്തിനിടെ ആകെ രാജുവിന്ലഭിച്ചത് വെറും 14,000 രൂപ മാത്രം കൃഷിയിടത്തിൽ ഭക്ഷണമോ വിശ്രമോ  നൽകാതെ കയറിക്കിടക്കാൻ ഇടംനൽകാതെ രാജുവിനെ ഈ വർഷം അത്രയും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി .
സ്ഥലം ഉടമയുടെ കൊടുവള്ളിയിൽ ഉള്ള എസ്റ്റേറ്റിലേക്കും രാജുവിനെ ജോലിക്കായി കൊണ്ടു പോയതായി പരാതിയുണ്ട്.
നാലുവർഷത്തോളം മകൻ എവിടെയാണെന്ന് അറിയാതെ ഈ അമ്മ കാത്തിരിക്കുകയായിരുന്നു. ആണ്ടൂർ ചീന പുലിലെ എസ്റ്റേറ്റിൽ വെച്ച് രാജുവിനെ കണ്ട് 
ആണ്ടൂർ ടൗൺ ടീം വാട്സ്ആപ്പ് കൂട്ടായ്മയിലെ ആളുകളാണ് രാജുവിനെ വീട്ടിലെത്തിച്ചത്.
പണം ചോദിച്ചപ്പോൾ നാസർ പലതവണ രാജുവിനെ മർദ്ദിക്കുകയും വീട്ടിലേക്ക് വിളിച്ച് അമ്മയോട് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
എന്നാൽ എസ്റ്റേറ്റ് ഉടമ പറയുന്നത് രാജു കുറച്ചുകാലമായി തന്റെ  കൂടെയുണ്ടെന്നും എന്നാൽ ഇയാളെ ഒരു ജോലിക്കാരനായിട്ടല്ല കൊണ്ടുനടനതെന്നുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *