August 27, 2026

വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി

0
IMG-20220605-WA00572.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചീരാൽ : ചീരാൽ ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ, വയനാട് ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച പ്രധാന കെട്ടിടത്തിൻ്റെയും 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഹയർ സെക്കൻഡറി കെട്ടിടത്തിൻ്റയും 12 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ടോയ് ലറ്റ് ബ്ലോക്കിൻ്റെയും ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. പ്രവേശനോ സവവും സഹകരണ വകുപ്പിൻ്റെ ഒരു ലക്ഷം രൂപ യുടെ ധനസഹായത്തോടെ ആരംഭിച്ച വിദ്യാർത്ഥികൾക്കുള്ള സഹകരണ സ്റ്റോറിൻ്റെയും ഉദ്ഘാടനം വയനാട് ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം എം ബഷീറും നിർവഹിച്ചു . ജില്ലാ പഞ്ചായത്ത് ചീരാൽ ഡിവിഷൻ അംഗം അമൽജോയ് അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന ശശീന്ദ്രൻ, 'നെന്മേനി ഗ്രാമപഞ്ചായത്ത് അംഗം ശ്രീ കെ.കൃഷ്ണൻകുട്ടി, പിടിഎ പ്രസിഡണ്ട് എം ചന്ദ്രബാബു, ,ഹെഡ്മാസ്റ്റർ  വി.ടി അബ്രഹാം, ,പ്രിൻസിപ്പാൾ ഇൻചാർജ് ആർ.എസ് ശ്രീജേഷ് എന്നിവർ സംസാരിച്ചു .എൻ എൻ എം സ്കോളർഷിപ്പ്, സംസ്കൃതം സ്കോളർഷിപ്പ് ജേതാക്കളെ യോഗത്തിൽ അനുമോദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *