ഞണ്ടൻ കൊല്ലി കാട്ടുനായിക്ക കോളനിയിൽ ജൈവ വലയം തീർത്തു: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്
സുൽത്താൻ ബത്തേരി :അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നമ്പിക്കൊല്ലി ഞണ്ടൻ കൊല്ലി കാട്ടു നായിക്ക കോളനിയിൽ ഹരിത വലയമൊരുക്കി.റംബൂട്ടാൻ, വെണ്ണപ്പഴം, ചാമ്പ, മാംഗോസ്റ്റിൻ തുടങ്ങിയ പഴവർഗ്ഗ ചെടികളിൽ തുടങ്ങി തിപ്പലി, അയ്യപ്പാന,മുറിവൂട്ടി, ചെറൂള, രാമച്ചം, വയമ്പ്,പനിക്കൂർക്ക തുടങ്ങിയ ഔഷധ സസ്യങ്ങൾ, പച്ചക്കറി ചെടികൾ,അലങ്കാര ചെടികൾ എന്നിവ അടക്കം അമ്പതോളം ചെടികളാണ് കോളനിയിൽ നട്ടു പിടിപ്പിച്ചത്.ഡോ അരുൺ ബേബി പ്രകൃതി ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഊര് മൂപ്പൻ വേലു നന്ദി രേഖപ്പെടുത്തി.
Leave a Reply