May 7, 2024

സ്‌നേഹാദരം ‘ പരിപാടി സംഘടിപ്പിച്ചു : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം

0
Img 20220606 Wa00072.jpg
തരിയോട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്‌ തരിയോട് മണ്ഡലം കമ്മിറ്റി' സ്‌നേഹാദരം ' പരിപാടി നടത്തി . തരിയോട് മണ്ഡലം  പരിധിയിൽ ഈ വർഷം വിരമിച്ച അധ്യാപകരായ അബ്രഹാം കെ മാത്യു,നിർമല ജോർജ് ,ടെസ്സി മാത്യു ,ബെന്നി ആന്റണി എന്നിവരെയും സൗത്ത് സോൺ ജൂനിയർ ടെന്നീസ് ബോൾ ചാബ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീമിലെ അംഗങ്ങളായ ജോയൽ ആന്റണിയെയും ജെറിൻ ജോർജിനെയും ആദരിച്ചു . തരിയോട് മണ്ഡലം പ്രസിഡന്റ് ഷാജി വട്ടത്തറ അധ്യക്ഷത വഹിച്ച ചടങ്ങ് വയനാട് ഡി സി സി വൈസ് പ്രസിഡന്റ് എം എ ജോസഫ് ഉദ്ഘടനം ചെയ്‌തു . തരിയോട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് വി ജി ഷിബു , ഷിന്റൊ സ്കറിയ , സണ്ണി മുത്തങ്ങാപറമ്പിൽ , ജിൻസി സണ്ണി , ആൻസി , ബേബി മുത്തേടത്ത്‌ എന്നിവർ സംസാരിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *