ജില്ലയിലെ 120 ഹാജ്ജാജിമാർക്ക് യാത്രോപകരണങ്ങള്‍ വിതരണം ചെയ്തു
പനമരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോവുന്ന ഹജ്ജാജിമാര്‍ക്കുള്ള ബാഗേജും മഫ്ത സ്റ്റിക്കറും വിതരണം ചെയ്തു. കൈതക്കല്‍ ഹിദായത്തുല്‍ ഇസ്ലാം മദ്റസയില്‍ നടന്ന ചടങ്ങില്‍ കൈതക്കല്‍ മഹല്ല് പ്രസിഡന്റ് പിലാക്കണ്ടി ഇബ്രാഹിം ഹാജി വിതരണോല്‍ഘാടനം നിര്‍വഹിച്ചു. ജില്ലാ ഹജ്ജ് ട്രൈനര്‍ ജമാലുദ്ദീന്‍ സഅദി അധ്യക്ഷത വഹിച്ചു. കെ.മൊയ്തീന്‍ മാസ്റ്റര്‍, എന്‍.കെ.മുസ്തഫ ഹാജി, പി.കെ.അബ്ദുല്‍ അസീസ്, പി.മൊയ്തുട്ടി മാസ്റ്റര്‍, നാസര്‍ കേളോത്ത്, കെ.വി.അബു, സി.അബ്ദുല്‍ മജീദ്, ഗഫൂര്‍ കോഴിപ്പാട്ടില്‍, അജ്മല്‍ കൈതക്കല്‍ , ഖാസിം പള്ളിക്കണ്ടി പങ്കെടുത്തു. ജില്ലയിലെ 120 ഹാജ്ജാജിമാര്‍ക്കാണ് യാത്രോപകരണങ്ങള്‍ വിതരണം ചെയ്തത്.






Leave a Reply