കാഞ്ഞിരംകുഴി കുടുംബാംഗങ്ങള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് വാഹനം നല്‍കി
മാനന്തവാടി: പാലാക്കുളി കാഞ്ഞിരംകുഴി കുടുംബാംഗങ്ങള്‍ മാനന്തവാടി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് വാഹനം സംഭാവന നല്‍കി. വാഹനത്തിന്റെ താക്കോല്‍ ത്രേസ്യ വര്‍ക്കി മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവിന് കൈമാറി. കേരള സിറാമികസ് ലിമിറ്റഡ് ചെയര്‍മാന്‍ കെ.ജെ ദേവസ്യ അദ്ധ്യക്ഷതവഹിച്ചു. റവ.ഫാ.സണ്ണി മഠത്തില്‍,കെ.വി റോസക്കുട്ടി, സൊസൈറ്റി പ്രസിഡന്റ് ഡോ.എ.സുകുമാരന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ജോര്‍ജ്ജ്, സൊസൈറ്റി സെക്രട്ടറി ഷാജി കേദാരം,സണ്ണി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.
Leave a Reply