August 27, 2026

സൗജന്യമായി പല്ല് സെറ്റ് വെച്ച് നൽകും : ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ

0
IMG-20220608-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ്റെ 
സ്നേഹ സ്പർശം പദ്ധതിയുടെ ഭാഗമായി വയനാട് ഘടകം സൗജന്യമായി പല്ല് സെറ്റുകൾ വെച്ച് കൊടുക്കും.15000 രൂപ വരുന്ന പല്ല് സെറ്റുകളാണ് വെച്ച് കൊടുക്കുക. അർഹരായവരെ കണ്ടെത്താൻ ഞാറാഴ്ച മാനന്തവാടി , ഐ. എം. എ ഹാൾ , കൽപ്പറ്റ ലിയോ ആശുപത്രി ,ബത്തേരി ലയൺസ് ഹാൾ എന്നിവടങ്ങളിൽ 10 മണി മുതൽ 12 മണി വരെ ക്യാമ്പ് നടത്തും.
ബി. പി. എൽ റേഷൻ കാർഡും വാർഡ് അംഗം സാക്ഷ്യപ്പെടുത്തിയ കത്തുമായി ക്യാമ്പിൽ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡൻ്റ് ഡോക്ടർ ഷാനി ജോർജ് ,സെക്രട്ടറി 
ഡോക്ടർ ജിജോ ജോസഫ് ,ഡോക്ടർ ബെഫിൻ മാത്യൂ, ഡോക്ടർ ജോർജ്ജ് എബ്രഹാം ,ഡോക്ടർ പി.ബി.സനോജ് എന്നിവർ പറഞ്ഞു.ഫോൺ .9447722969,
9947572734,9847650273.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *