July 17, 2026

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നയാൾ അറസ്റ്റിലായി

0
IMG-20220608-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : മുട്ടിൽ ഡബ്ല്യൂ  എം.ഒ കോളേജ്  കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നയാൾ അറസ്റ്റിലായി. കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.ബാബുരാജും പാർട്ടിയും മുട്ടിൽ സൗത്ത് വില്ലേജിൽ കോളേജ് റോഡിൽ കോളേജ് ഗേറ്റിൽ സമീപത്ത് നിന്നും കഞ്ചാവ് വിൽപനക്ക് ശ്രമിക്കുന്നതിനിടെ വൈത്തിരി താലൂക്കിൽ മുട്ടിൽ സൗത്ത് വില്ലേജിൽ പാക്കിസ്ഥാൻ കോളനിയിൽ ഇടത്തോള കൊറ്റേശ്ശേരി വീട്ടിൽ മൊയ്തീൻ കുട്ടി മകൻ സക്കീർ ഇ കെ(39) അറസ്റ്റ് ചെയ്തു .
കോളേജിനു സമീപം കാർ പാർക്ക് ചെയ്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് കൈമാറുകയാണ് ഇയാളുടെ രീതി, ടിയാൻ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ എൽ  11 എ എൽ 58 51 നമ്പർ കാറും കാറിൽ നിന്നും 310 ഗ്രാമോളം കഞ്ചാവും കഞ്ചാവ് വിറ്റ വകയിൽ കിട്ടിയ 7000 രൂപയും കൽപ്പറ്റ എക്സൈസ് റെയിഞ്ച്ർ പാർട്ടി കണ്ടെത്തി. സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ കെ ബഷീർ കെ.കെ സിവിൽ എക്സൈസ് ഓഫീസർമാരായ ജോണി കെ ,ജോഷി തുമ്പാനം സുഷാദ് പി എസ്, അരുൺ പി.ഡി, സുധീഷ് കെ.കെ, ഷിനോജ് എം ജെ,അനന്തു മാധവൻ, ആഷിക് എ ആർ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ അന്വേഷണ സംഘത്തിൽ  
ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *